Newsskerala

തൃശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞു,  അച്ഛനും മകളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍: ചാലക്കുടി കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്‌മോന്‍.

മരത്തില്‍ ഇടിച്ച കാറ് മറിയുകയായിരുന്നു. കാറോടിച്ച
ജയ്‌മോന്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്് കരുതുന്നു.
മരിച്ച ജയ്‌മോന്റെ  ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ ( 13 ), ബന്ധുവായ അലന്‍( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാന്‍ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന എട്ട് മിനിട്ടിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് ആംബുലന്‍സുകളിലായി കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്‌മോന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന്  പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *