ഇന്ത്യയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം പത്മവിഭൂഷന്‍ നല്‍കി ഇന്ത്യ ആദരിച്ചിരുന്നു
കൊച്ചി: കൊച്ചി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
ഷിന്‍സേ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച ജനകീയ നേതാവാണ് ആബേ. ആബേയുടെ നയങ്ങളോടുള്ള എതിര്‍പ്പാണ് വെടിവെയ്പിലേക്ക് നയിച്ചതെന്ന് അക്രമി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
പിന്നില്‍ നിന്നാണ് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ പശ്ചിമ ജപ്പാന്‍ നഗരമായ നാരയില്‍ വെച്ച് വെടിയേറ്റത്. ആബേയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
പിന്നില്‍ നിന്ന് രണ്ടുതവണ അക്രമി വെടി ഉയിര്‍ത്തതായി ദൃസാക്ഷികള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഉണ്ടായ വെടിവെപ്പ് സുരക്ഷാ വീഴ്ച ആണെന്നാണ് നിഗമനം. അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. വെടിയേറ്റ് നിലത്ത് വീണ ആബേയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം
ഇന്ത്യയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം പത്മവിഭൂഷന്‍ നല്‍കി ഇന്ത്യ ആദരിച്ചിരുന്നു.
ഇന്തോ-പെസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യത്തിനെതിരെ ജപ്പാനും ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിക്കുന്ന ക്വാഡ് (Quad) സംഘടന രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു.
2020 കുടല്‍ സംബന്ധമായ ചികിത്സയ്ക്കായി അദ്ദേഹം രാജിവെക്കുകയായിരുന്നു.
സംഭവം അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ അംബാസിഡറുമായി
ബന്ധപ്പെട്ടു. മരണവിവരം അറിഞ്ഞശേഷം പ്രധാനമന്ത്രി അനുശോചിച്ചു.