തൃശൂർ: പൂരം വിളംബരത്തിന് തിടമ്പേറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ നെയ്തലകാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നതിന് ഇക്കുറിയും കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ തന്നെ ആണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചനാ യോഗത്തിൽ തീരുമാനിച്ചു
തൃശൂർ പൂരംഘടകപൂരങ്ങൾക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുൻപായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതൽ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളിൽ എല്ലാ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഘടകപൂരങ്ങൾക്കും നിത്യ ചടങ്ങുകൾക്കുള്ള അച്ചാരം ആനകളെ നൽകുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ബോർഡ് അംഗം അഡ്വ.കെ.പി. അജയൻ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷ്ണർ കെ.സുനിൽകുമാർ, അസി.കമ്മീഷ്ണർ എം.മനോജ് കുമാർ, ദേവസ്വം ഓഫീസർമാർ, ഘടകപൂരങ്ങളായ കുറ്റൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്,ചൂരക്കോട്ടു കാവ്, ലാലൂർ, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപ്പിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. എന്ന് പി.ബിന്ദു, സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ്
ശിവകുമാർ പൂര വിളംബരം നടത്തും
