ജസ്റ്റിസ് ദുലിയ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (a) പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25-28 വരെ നൽക്കുന്ന മൗലിക അവകാശങ്ങളെ ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കിയപ്പോൾ അനന്തമായ അധികാരങ്ങൾ ഭരണഘടന നൽകുന്നില്ല എന്നും ആവശ്യമായ നിയന്ത്രണങ്ങൾ സർക്കാരിന് വരുത്താം എന്ന ഭരണഘടന തത്വത്തിൽ അധിഷ്ഠിതമായാണ് ജസ്റ്റിസ് ഗുപ്ത തൻറെ വിധി പ്രഖ്യാപനത്തിൽ നിലപാട് സ്വീകരിച്ചു.
സുപ്രീംകോടതി വിധിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. സുപ്രീംകോടതിയുടെ വലിയ ബഞ്ച് ഈ വിഷയം പരിശോധിക്കും എന്നുള്ളത് പ്രതീക്ഷ നൽകുമെന്ന് കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു
ഹിജാബ് ധരിക്കാത്തതിന് ഇറാനിൽ പോലീസ് ക്രൂരതയ്ക്ക് വിധേയര്ക്കി കൊലപ്പെടുത്തി എന്ന് ആരോപിക്കുന്ന രണ്ട് സ്ത്രീകളെ സംബന്ധിച്ച പ്രക്ഷോഭം ലോകശ്രദ്ധ നേടുന്ന സമയം ഹിജാബ് സംബന്ധിച്ച് ഇത്തരം ഒരു ചർച്ചയ്ക്കും കേസിനും സ്ഥാനമില്ല എന്നാണ് വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനത്തിനെ അനുകൂലിക്കുന്ന കർണാടക സർക്കാർ ഉൾപ്പെടെ ഉള്ളവരുടെ നിലപാട്
കൊച്ചി: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവിൽ വാദം കേട്ട രണ്ട് സുപ്രീംകോടതി ജഡ്ജിമാർ ഇന്ന് വ്യത്യസ്തമായ വിധി പ്രഖ്യാപനം നടത്തി. കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി. എന്നാൽ ഹിജാബ് ധരിക്കണമോ വേണ്ടയോ എന്ന് വിദ്യാർത്ഥിനികൾക്ക് തീരുമാനിക്കാം എന്നാണ് ജസ്റ്റിസ് സുധാൻഷു ദുലിയ വിധി പറഞ്ഞത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം ഹിജാബ് വിഷയത്താൽ തടസ്സപ്പെടുത്തരുത് എന്നാണ് ദൂലിയ വിധിയിൽ നിലപാടെടുത്തു. ജസ്റ്റിസ് ഗുപ്ത ഹിജാബ് നിരോധനം സംബന്ധിച്ച എല്ലാ അപ്പീലുകളും തള്ളിയപ്പോൾ ജസ്റ്റിസ് ദുലിയ ഇത് സംബന്ധിച്ച എല്ലാ ഹർജികളും സ്വീകരിക്കാൻ ഉത്തരവിട്ടു.
വിധി പ്രഖ്യാപനം വാദം കേട്ട രണ്ടു ജഡ്ജുമാരിൽ നിന്നും വ്യത്യസ്തമായ വിധി വന്നതിനാൽ ചീഫ് ജസ്റ്റിസിന് കേസ് റഫർ ചെയ്തിരിക്കുകയാണ്. വലിയ ബഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് വിഷയം റഫർ ചെയ്യാനാണ് സാധ്യത. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മുൻപിലേക്ക് ഈ വിഷയം അയക്കുകയാണ് എന്നും മൂന്നംഗ ബഞ്ചിലേക്കോ അഞ്ചംഗ ബഞ്ചിലേക്കോ ഭരണഘടന ബഞ്ചിലേക്കോ ചീഫ് ജസ്റ്റിസ് ഇനി ഈ കേസ് റഫർ ചെയ്യും. സുപ്രീംകോടതിയിൽ നിന്ന് ഭിന്നവിധി വന്നതിനാൽ കർണാടക സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനം തുടരുമെന്ന കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
ജസ്റ്റിസ് ദുലിയ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (a) പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25-28 വരെ നൽക്കുന്ന മൗലിക അവകാശങ്ങളെ ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കിയപ്പോൾ അനന്തമായ അധികാരങ്ങൾ ഭരണഘടന നൽകുന്നില്ല എന്നും ആവശ്യമായ നിയന്ത്രണങ്ങൾ സർക്കാരിന് വരുത്താം എന്ന ഭരണഘടന തത്വത്തിൽ അധിഷ്ഠിതമായാണ് ജസ്റ്റിസ് ഗുപ്ത തൻറെ വിധി പ്രഖ്യാപനത്തിൽ നിലപാട് സ്വീകരിച്ചു.
ഹിജാബ് ധരിക്കാത്തതിന് ഇറാനിൽ പോലീസ് ക്രൂരതയ്ക്ക് വിധേയര്ക്കി കൊലപ്പെടുത്തി എന്ന് ആരോപിക്കുന്ന രണ്ട് സ്ത്രീകളെ സംബന്ധിച്ച പ്രക്ഷോഭം ലോകശ്രദ്ധ നേടുന്ന സമയം ഹിജാബ് സംബന്ധിച്ച് ഇത്തരം ഒരു ചർച്ചയ്ക്കും കേസിനും സ്ഥാനമില്ല എന്നാണ് വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനത്തിനെ അനുകൂലിക്കുന്ന കർണാടക സർക്കാർ ഉൾപ്പെടെ ഉള്ളവരുടെ നിലപാട്.
എന്നാൽ ഇന്ത്യൻ ഭരണഘടന പ്രകാരം മത വസ്ത്രങ്ങൾ ധരിക്കുക എന്നത് മൗലിക അവകാശമാണെന്നാണ് ഹിജാബ് നിരോധനത്തിന് എതിർക്കുന്ന ഇസ്ലാമിക പണ്ഡിതരുടെ ഉൾപ്പെടെയുള്ള നിലപാട്. സിക്ക് വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അവരുടെ മതാചാര പ്രകാരം തലപ്പാവിന് ഉള്ളതുപോലുള്ള മതാചാരപ്രകാരം അവശ്യമായ വസ്ത്രം എന്ന അനുമതി (എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ) ഹിജാബിന് ഇന്ത്യൻ നിയമ സംവിധാനങ്ങളിൽ ലഭ്യമല്ല. ഹിജാബ് ഇസ്ലാമിക രീതികൾ പ്രകാരം ആവശ്യമായ വസ്ത്രധാരണ രീയാണ് എന്നാണ് ഹിജാബിനുവേണ്ടി വാദിക്കുന്നവരുടെ നിലപാട്.
എന്നാൽ ഹിജാബ് പല മുസ്ലിം സ്ത്രീകളിലും പെൺകുട്ടികളിലും അടിച്ചേൽപ്പിക്കുന്നതാണ് എന്നും അവരുടെ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് എന്നും മതാചാര പ്രകാരം അത് അവശ്യമായ ഒന്നല്ല എന്നുമാണ് ഇസ്ലാമിക പണ്ഡിതരായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലുള്ളവർ പരസ്യമായ നിലപാട് എടുത്തിരുന്നു.
പി എഫ് ഐ പോലുള്ള നിരോധിച്ച സംഘടനകളാണ് കർണാടകയിൽ ഹിജാബ് പ്രക്ഷോഭത്തിന് വലിയ പിന്തുണ നൽകിയത്. രാജ്യദ്രോഹം പ്രവർത്തികളിലും ഭീകരവാദ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു എന്നീ കാ ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാർ പി എഫ് ഐ യെയും അനുബന്ധ സംഘടനകളെയും ഈയിടെ നിരോധിച്ച സാഹചര്യത്തിൽ ഹിജാബ് സംബന്ധിച്ച വലിയ പ്രക്ഷോഭങ്ങൾക്ക് രാജ്യത്ത് ഇനി സാധ്യത കുറവാണ് എന്നാണ് പോലീസിന്റെയും രഹസ്യാന്വേഷണം ഏജൻസികളുടെയും നിഗമനം.
Photo credit: Koo