തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്.
പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. ഈ വര്‍ഷം വിജയശതമാനം നേരിയ തോതില്‍ കുറഞ്ഞു. 99.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ആകെ വിജയശതമാനം.
61440 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. .