തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ ഊട്ടുപുരയില്‍ ഇത്തവണ പുതുരുചി വിഭവങ്ങളും. ചക്കപ്പഴപ്പായസവും, നവധാന്യദേശയും ഇതാദ്യമാണ്.ആദ്യ ദിവസം രാവിലെയാണ് കൊങ്ങിണി വിഭവമായ ഒമ്പത് ധാന്യങ്ങളടങ്ങിയ നവധാന്യ ദോശ തയ്യാറാക്കുക. മറ്റ് വിഭവത്തിന് പുറമേയാണ് ദോശ. ഉച്ചയ്ക്ക് 20,000 പേര്‍ക്ക് ഉച്ചഭക്ഷണത്തിന് ചക്കപ്പഴം പായസം നല്‍കും. ദിവസവും അമ്പതിനായിരത്തോളം പേര്‍ക്കാണ് ഭക്ഷണ മൊരുക്കുന്നത്. നാലായിരം പേര്‍ക്കാണ് ഇരിപ്പിടം. രാവിലെ പ്രഭാത ഭക്ഷണം, 11 ന് ചായ, 11.30 മുതല്‍ ഉച്ചഭക്ഷണം, വൈകിട്ട് നാലിന് ചായ, രാത്രി ഏഴു മുതല്‍ അത്താഴം എന്നിങ്ങനെയാണ് ക്രമീകരണം. വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. ഇത്തവണ 13ന് തൃശൂരിലെത്തുന്ന മരാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും രാത്രി ഭക്ഷണം നല്‍കും. പാഴ്സലായും ഭക്ഷണം നല്‍കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: ദിവസവും ഭക്ഷണം അരലക്ഷത്തോളം പേര്‍ക്ക്, പുതുമയായി ചക്കപ്പഴപ്പായസവും, നവധാന്യദേശയും


















