Newsskerala

കേരളത്തിന് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ നിരവധി  പ്രഖ്യാപനങ്ങളുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലും തെലുങ്കാനയിലുമടക്കം കോണ്‍ഗ്രസ് അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്റെ  പ്രഖ്യാപനം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കുമെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആരോഗ്യ സുരക്ഷാപദ്ധതി ആരംഭിക്കും. ഇതിലൂടെ 25 ലക്ഷത്തിന്റെ  സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നല്‍കുമെന്നും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *