Newsskerala

തൂഫാന്‍ വേട്ട: പതിനായിരേേത്താളം പേര്‍ അറസ്റ്റിലായി

തൃശൂര്‍: മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കേരളത്തിലെ ജയിലുകളില്‍ നേരത്തെ തന്നെ തടവുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൂഫാന്‍ വേട്ടയില്‍ മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതികള്‍ ആയിരത്തിലധികം വരും. ഇവരില്‍ സ്്ത്രീകളുമുണ്ട്. ജൂണ്‍ 5 മുതലാണ് ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയത്. ജൂലൈ 23 വരെ പതിനായിരത്തിലധികം പേരെ പിടികൂടിക്കഴിഞ്ഞു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ അടക്കം ഇപ്പോള്‍ 9,979 തടവുകാരുണ്ട്. ജയിലുകളില്‍ 7,416 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ജയിലുകളില്‍ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. നിലവില്‍ ജയിലുകളില്‍ 1,731 ജീവനക്കാരാണുള്ളത്. വേണ്ടത്് 3,571 ജീവനക്കാര്‍. ആറ് തടവുകാര്‍ക്ക്് ഒരു ജീവനക്കാരന്‍ എന്ന കണക്കിന് വേണമെന്നാണ് നിയമം. തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ഇപ്പോള്‍ 1580 തടവുകാരുണ്ട്. ഇവിടെ 727 പേരെ മാത്രം പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. കണ്ണൂര്‍, തൃശൂര്‍ ജയിലുകളിലും തടവുകാര്‍ കൂടുതലാണ്. വിചാരണ നീണ്ടുപോകുന്നത് മൂലം തടവുകാര്‍ ഒഴിഞ്ഞുപോകാത്തതും പ്രശ്‌നമാണ്.

Leave a Comment

Your email address will not be published. Required fields are marked *