Newsskerala

കെ. സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി, സ്മൃതി ഇറാനി ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ബിജെപി ദേശീയതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പുനഃസംഘടനയാണിത്. പരിചയസമ്പന്നരായ നേതാക്കള്‍ക്കൊപ്പം യുവമുഖങ്ങള്‍ക്കും പ്രാദേശിക പ്രാതിനിധ്യത്തിനും മുന്‍ഗണന നല്‍കിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ  ഭാഗമായി 13 ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ആറുപേരും വനിതകളാണ്. കൂടാതെ നാല് സെക്രട്ടറിമാരും ഒരു ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള രണ്ടുപേരും പുതിയ നിരയിലുണ്ട്.

സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകുമ്പോള്‍, രാം മാധവ്, താരിഖ് മന്‍സൂര്‍ എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്മാരായി ചുമതലയേല്‍ക്കും. ബി.എല്‍.സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും, അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായും തുടരും. 

Leave a Comment

Your email address will not be published. Required fields are marked *