ആനയെഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം: വിട്ടുവീഴ്ചയില്ലെന്ന് ഹൈക്കോടതി
തൃശൂര്‍: ആനയെഴുന്നള്ളിപ്പിനുള്ള പുതിയ മാര്‍നിര്‍ദേശം ഉത്സവസംഘാടകരെ വെട്ടിലാക്കി. ആനകളെ എഴുന്നള്ളിക്കുന്നതിലുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഹൈക്കോടതിയുടെ നിലപാടാണ് ഉത്സവസംഘാടകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ദേവസ്വങ്ങളും, ഉത്സവസംഘാടകരും, ഭക്തരും ആവശ്യപ്പെടുന്നത്. പുതിയ നിയന്ത്രണത്തില്‍ ഉത്സവങ്ങള്‍ നടത്താന്‍ കഴിയില്ല. തൃശൂര്‍ പൂരത്തിന് കുടമാറ്റം അടക്കം നടത്താന്‍ കഴിയില്ല. ഉത്സവങ്ങളുടെ പൊലിമ കുറയും. അടുത്ത ദിവസങ്ങളില്‍ കാര്‍ത്തിക മഹോത്സവം അടക്കം നടത്താനിരിക്കേയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉത്സവസംഘാടകരുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടാനപരിപാലന ചട്ടത്തിലെ ഭേദഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉത്സവസംഘാടകരുടെ യോഗം വിളിച്ചിരുന്നു. ചട്ടഭേദഗതിയില്‍ ആനകളുടെ അകലം സംബന്ധിച്ച് ഒന്നും പറയുന്നില്ല. ആനകള്‍ തമ്മിലുള്ള ദൂരപരിധി രേഖപ്പെടുത്തിയുള്ള ചട്ടഭേദഗതി വേണം. ജനുവരിയിലാണ് ചട്ട ഭേദഗതി പാസാക്കുക.