Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ

തൃശൂർ : വിലക്കയറ്റത്തിൻ്റെ കാലത്ത് അവകാശപ്പെട്ട വിഹിതങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിക്കാഞ്ഞിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സപ്ലൈക്കോയുടെ ക്രിസ്തുമസ് ഫെയറിൻ്റെ ലക്ഷ്യം  എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.  സപ്ലൈകോയുടെ ഈ വർഷത്തെ ക്രിസ്തുമസ് ഫെയർ തേക്കിൻക്കാട് മൈതാനിയിൽ വടുക്കുന്നാഥൻ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനടയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി ആദ്യ വിൽപന നടത്തി. സപ്ലൈകോ പാലക്കാട് മേഖല മാനേജർ ടി. ജെ ആശ, തൃശ്ശൂർ ജില്ലാ സപ്ലൈകോ ഓഫീസ് സീനിയർ സൂപ്രണ്ട് ബേബി സിറാജ് എന്നിവർ സംസാരിച്ചു.

സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക്  അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല,  മീറ്റ് മസാല എന്നിവയ്ക്കും  15 രൂപ വീതം വിലക്കുറവ് ലഭിക്കും. 

വിപ്രോ, പ്രോക്ടർ& ഗാംപിൾ,   കിച്ചൻ ട്രഷേഴ്സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ്  ഉൽപ്പന്നങ്ങൾക്ക്   പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു.  150 ലധികം ഉൽപ്പന്നങ്ങൾക്കാണ്   ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *