കൊച്ചി: കണ്ണൂർ സർവ്വകലാശാല വി.സി.ഗോപിനാഥ് രവീന്ദ്രന് 60 വയസ്സ് പ്രായം കഴിഞ്ഞു എന്നുള്ളത് മാനദണ്ഡമല്ല എന്ന് സുപ്രീംകോടതി
എന്നാൽ ഗവർണർ സമ്മർദ്ദത്തിന് വഴങ്ങി എന്ന് അദ്ദേഹം തന്നെ പറയുന്നത് നിയമനം സുതാര്യമല്ല എന്ന് വ്യക്തമാക്കുന്നു എന്ന് കോടതി വിധി പ്രസ്താവത്തിൽ പറയുന്നു
ഗവർണറെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയതിന് സർക്കാരിന് രൂക്ഷ വിമർശനം
നിയമനത്തിൽ ബാഹ്യമായ ഇടപെടലും രാഷ്ട്രീയ സമ്മർദ്ദവും എന്ന് സുപ്രീംകോടതി
കേരള സർക്കാർ അനാവശ്യമായി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഇടപെട്ടു എന്ന് സുപ്രീം കോടതി
വി.സി. പുനർനിയമനം ആദ്യം ശരി വെച്ച ഹൈക്കോടതിയുടെ നിലപാട് കുറ്റകരം എന്ന് സുപ്രീംകോടതി
ആദ്യ ടേം പൂർത്തിയാക്കിയ ഗോപിനാഥ് രവീന്ദ്രനെ യാത്രയയപ്പ് നൽകിയ ശേഷമുള്ള പുനർനിയമനം സർവകലാശാലയിലെ ഇടത് സംഘടനകളെ പോലും ഞെട്ടിച്ചിരുന്നു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചതിന്റെ പ്രതിഫലമായിരുന്നു പുനർ നിയമനം എന്ന് ശക്തമായ ആരോപണം നിലനിൽക്കുന്നു
പ്രിയ വർഗീസിനെ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദ് ചെയ്തെകിലും ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലും സുപ്രീംകോടതിയുടെ പരിഗണനയിലാണ്