തൃശൂര്‍ ആഹ്ലാദനിറവില്‍, സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: തൃശൂരില്‍ നിന്നുള്ള ലോക്സഭാംഗം സുരേഷ്‌ഗോപി കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ്‌ഗോപി കേന്ദ്രസഹമന്ത്രിയായി ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ തൃശൂരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷമായിരുന്നു. 54-ാമതാണ് സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കെടുത്തു. കേന്ദ്രമന്ത്രിസഭയില്‍ 72 പേരുണ്ടാകും.ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൂത്തിരി കത്തിച്ചും, പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം അറിയിച്ചു.തൃശൂരില്‍ 75,079 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്കാണ് …
തൃശൂര്‍ ആഹ്ലാദനിറവില്‍, സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Read More »