Newsskerala

മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്യും, നടപടി ഒരു മാസത്തിന് ശേഷം

കൊച്ചി: നവകേരളയാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രനവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രഗണ്‍മാനെ ചോദ്യം ചെയ്യാന്‍ നടപടി. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നല്‍കി.ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് അനങ്ങിയത്

ഗണ്‍മാന്‍ അനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്‍.ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ എഴുവര്‍ഷം വരെ തടവ് ലഭിക്കും

Leave a Comment

Your email address will not be published. Required fields are marked *