Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

തൃശൂർ: അഡ്വ.ഏ.ഡി.ബെന്നിക്ക്‌ പംക്തി എഴുത്തുകാരനുള്ള അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അക്ഷരായനം അഷ്ടദളം വായനോത്സവത്തിൽ വെച്ചാണ് ഡോ.സി. രാവുണ്ണി ബെന്നിക്ക് പുരസ്കാരം നല്കിയത്.സാഹിത്യം, ചരിത്രം, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ആയിരത്തിലധികം വീഡിയോകൾ ബെന്നിക്കുണ്ട്. ആയിരത്തിലധികം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃകേസുകൾ നടത്തി റെക്കോഡിട്ടുള്ള എ.ഡി.ബെന്നി കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും, ഇപ്പോഴത്തെ ഡയറക്ടറുമാണ്. പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്രഗ്രന്ഥം പ്രചോദനാത്മകമാണ്.വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.സി. രാവുണ്ണി ,സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സി.ആർ.ദാസ് ,കെ.എൻ.യശോധരൻ, ഡോ.കെ.ധനലക്ഷ്മി. ഡോ.ബെന്നി ജേക്കബ്ബ്, മായ വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *