തൃശൂര്‍: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ നമ്മുടെ നാടിനെ നയിച്ച ജനനായകരെ ഒരിക്കല്‍ കൂടി ഓര്‍മ്മിക്കും. ആദ്യ സംസ്ഥാന മന്ത്രിസഭയെ നയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മുതല്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറിയ എല്‍.ഡി.എഫ് മുഖ്യമന്ത്രി പിണറായി വിജയന്റെ വരെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനില്‍ സന്ദര്‍ശകരുടെ തിരക്ക്്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാടിനെ മുന്നോട്ടു നയിച്ചവരെ ആദരവോടെ നോക്കി നിന്നു. ഫോട്ടോകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും പലരും മറന്നില്ല.
ഇ.എം.എസ് നമ്പൂതിരിപ്പാട്, ആര്.ശങ്കര്‍, പട്ടം താണുപിള്ള, സി.അച്യുതമേനോന്, കെ.കരുണാകരന്, പി.കെ.വാസുദേവന്‍നായര്‍, സി.എച്ച്.മുഹമ്മദ്കോയ, എ.കെ.ആന്റണി, ഇ.കെ.നായനാര്‍, ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്, പിണറായി വിജയന് എന്നീ മുഖ്യമന്ത്രിമാരാണ് ചിത്രങ്ങളില്‍.
നാടിനെ നയിച്ച ജനനായകരെ പുതുതലമുറക്കാരും അറിയണം
