തൃശൂര്‍: പൂരനഗരിയുടെ തനത് കലാരൂപമാണ് പുലിക്കളി. ഇതാദ്യമായി പുലിക്കളിയുടെ പ്രചാരണത്തിന് തേക്കിന്‍കാട് മൈതാനിയിലെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം വകുപ്പിന്റെ പ്രത്യേക പവലിയന്‍. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കൈയില്‍ സൗജന്യമായി പുലിമുഖം മുഖം റ്റാറ്റുവരച്ച് നല്‍കും. പുലിമുഖം റ്റാറ്റു വരയ്ക്കാന്‍ പവലിയനില്‍ കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ എത്തുന്നു. പുലിക്കളിയുടെ ഒരുക്കത്തിനുള്ള ചായക്കൂട്ടുകള്‍ മുതല്‍ മുഖാവരണം വരെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കലാകാരനായ ചേര്‍പ്പ് ചിറക്കല്‍ സ്വദേശി ജിതേഷ്‌കുമാറാണ് അക്രിലിക് പെയിന്റില്‍ പുലിമുഖം റ്റാറ്റു വരക്കുന്നത്.. ജിതേഷ് കുമാര്‍ കഴിഞ്ഞ 12 വര്‍ഷമായി അയ്യന്തോള്‍ ദേശം അടക്കം ജില്ലയിലെ പുലിക്കളി ടീമുകളില്‍ ‘പുലി’കളെ ഒരുക്കുന്നു