തൃശൂര്‍: തന്റെ കൈകള്‍ ശുദ്ധമെന്നും, താനോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. രാമനിലയത്തില്‍ പത്രസമ്മേളനത്തില്‍ ഇഡിയുടെ അന്വേഷണത്തെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇഡിയുടെ അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിന്റെ ഉടമ അല്ല. ഇതില്‍ കേള്‍ക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാല്‍ വിചിത്രമായ നടപടികള്‍ കൂടി വരികയാണ്. സാധാരണ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്‌സൈറ്റിലാണ് വിവരം നല്‍കാറ്. ഈ വിഷയത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. വാര്‍ത്താക്കുറിപ്പില്‍ പി വിജയന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് പിണറായി വിജയന്‍ ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിന് തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












