തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പിണറായി വിജയന്‍ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സ്ഥാനം സിപിഎമ്മിന് തന്നെ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപനേതാവിനെ സംബന്ധിച്ച കത്ത് നല്‍കേണ്ടത് താനാണെന്നും കത്തില്‍ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.







