തൃശൂര്‍: തൃശൂര്‍ പുരത്തിന് ഇത്തവണ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും, മുഖ്യമന്ത്രി പിണറായി വിജയനും എത്തുമെന്ന് റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പൂരത്തിന് ക്ഷണിച്ചിരുന്നു. മിക്കവാറും എത്താമെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് മെയ് അഞ്ചിന് പാലക്കാട് പരിപാടിയുണ്ട്. അതുകഴിഞ്ഞ് മെയ് 6ന് നടക്കുന്ന തൃശൂര്‍ പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂരം കാണാന്‍ ഗവര്‍ണര്‍ നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു. ഇക്കുറി ഡി.ജി.പി ദര്‍വേസ് സാഹിബ്ബും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പൂരനാളുകളില്‍ തൃശൂരിലുണ്ടാകും. 2019-ല്‍ തൃശൂര്‍ പൂരത്തിന് മുഖ്യമന്ത്രിയും കുടുംബവും എത്തിയിരുന്നു.
ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് ഗവര്‍ണറും, മുഖ്യമന്ത്രിയും
