തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനെ തൃശൂരിൽ വരവേറ്റത് ആയിരങ്ങൾ.
ഉച്ചയ്ക്ക് റെയിൽവെ സ്റ്റേഷനിൽ കുർള എക്സ്പ്രസിലാണ് മുരളീധരൻ എത്തിയത്
ടി. എൻ പ്രതാപൻ, ജോസ് വളളൂർ, എം.പി.വിൻസെൻ്റ് തുടങ്ങിയ പ്രമുഖ നേതാക്കളും, നൂറുകണക്കിന് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ മുരളീധരനെ സ്വീകരിച്ചു.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുരളീധരനെ ഡി.സി.സി ഓഫീസിലേക്ക് ആനയിച്ചു. വടകരയിൽ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന മുരളീധരനെ അപ്രതീക്ഷിതമായാണ് തൃശൂരിലേക്ക് മാറ്റിയത്. വടകരയിലെ സിറ്റിംഗ് എം.പി.യാണ് മുരളീധരൻ. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയ തൃശൂരിലെ സിറ്റിംഗ് എം.പിയായ ടി.എൻ.പ്രതാപനാണ് മുരളീധരൻ്റെ പ്രചാരണ ചുമതല,
തൃശൂരിൽ കെ.മുരളീധരന് ആയിരങ്ങളുടെ വരവേൽപ്പ്
