തൃശൂർ : രണ്ട് മാസത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത്2 കോടി 37 ലക്ഷത്തി എണ്ണായിരം രൂപയോളം വിലവരുന്ന ലഹരി വസ്തുക്കൾ.
ജനുവരി മാസത്തിൽ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം MDMA യൂം, 5.274 കിലോഗ്രാം HASHISH ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്. ഫെബ്രുവരി മാസത്തിൽ 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിൽ വച്ച് നശിപ്പിച്ചത്.