തൃശൂര്‍: ഭരണവിരുദ്ധവികാരം അലയടിച്ച തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിന്. പത്ത് വര്‍ഷത്തിന് ശേഷമാണ് കോര്‍പറേഷന്‍ ഭരണം യുഡിഎഫ്് പിടിച്ചെടുക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫ് തരംഗം പ്രകടമായിരുന്നു. അവസാന റിപ്പോര്‍ട്ടനുസരിച്ച് യുഡിഎഫ് 34 സീറ്റില്‍ മുന്നിലാണ്. എല്‍ഡിഎഫിന് 11 സീറ്റിലും, എന്‍ഡിഎ 8 സീറ്റിലും മുന്നിലാണ്. 3 സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു. 56 അംഗ കൗണ്‍സിലില്‍ 29 സീറ്റ് നേടിയാല്‍ അധികാരത്തിലെത്താം. കഴിഞ്ഞ തവണ യുഡിഎഫും, എല്‍ഡിഎഫും 24 സീറ്റ് പങ്കിട്ടെടുത്തു. കോണ്‍ഗ്രസ് വിമതനായ എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപി 6 സീറ്റ് നേടിയിരുന്നു.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായ അഡ്വ.സുബി ബാബു, ലാലി ജെയിംസ്, ഡോ.നിജി എന്നിവര്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിമതന്‍ ഷോമി കുരിയച്ചിറയില്‍ വിജയിച്ചു. കെപിസിസി സെക്രട്ടറിയും, നഗരാസൂത്രണസ്്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍ ഡാനിയലിന്റെ തോല്‍വി കോണ്‍ഗ്രസിന് തിരിച്ചടിയായി. കെപിസിസി സെക്രട്ടറിയായ എ.പ്രസാദ് വിജയിച്ചു.
യുഡിഎഫ് ഭരണം നേടിയാല്‍ ഡെപ്യൂട്ടി മേയറായി ജോണ്‍ ഡാനിയലിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാട്ടുരായ്്ക്കല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.വി.കൃഷ്ണമോഹന്‍ 98 വോട്ടിനാണ് ഡാനിയലിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണയും പാട്ടുരായ്ക്കല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായിരുന്നു വിജയം. ഇത്തവണത്തെ കൃഷ്ണമോഹന്റെ വിജയം മധുരമായ പകരംവീട്ടലായി.
എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്ന അജിത ജയരാജന്‍ കൊക്കാലെയില്‍ പരാജയപ്പെട്ടു. മുന്‍ മേയര്‍ കൂടിയാണ് അജിത ജയരാജന്‍. ബിജെപിയിലെ വിന്‍ഷി അരുണ്‍കുമാറാണ് വിജയിച്ചത്. കഴിഞ്ഞ തവണയും കൊക്കാലെയില്‍ വിജയം ബിജെപിക്കായിരുന്നു.
തൃശൂര്‍ കോര്‍പറേഷന് ‘കൈ’ ത്താങ്ങ്

















