Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അമിത് ഷായെ വരവേല്‍ക്കാന്‍ പൂരനഗരം ഒരുങ്ങി

തൃശൂര്‍: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും.വൈകുന്നേരം അഞ്ച് മണിക്ക് തേക്കിന്‍കാട്  മൈതാനിയില്‍ നടക്കുന്ന ബി.ജെ.പി റാലി ഷാ ഉദ്ഘാടനം ചെയ്യും. തെക്കേഗോപുര നടയില്‍ തൃശൂര്‍ പൂരം തെക്കോട്ടിറക്കത്തിന്റെ ചിത്രമുള്ള കൂറ്റന്‍ സ്‌റ്റേജ് ഒരുങ്ങി. സ്‌റ്റേജിന് മുന്നില്‍ വര്‍ണക്കുടകളും, ആലവട്ടവും, വെഞ്ചാമരങ്ങളും നിരന്നു.

‘വൈകീട്ട് അഞ്ചിന് വടക്കുന്നാഥക്ഷേത്രദര്‍ശനത്തിന് ശേഷമായിരിക്കും അമിത് ഷാ പൊതുയോഗത്തില്‍ പങ്കെടുക്കുക.
തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി കാര്യകര്‍ത്താക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. അരലക്ഷത്തിലധികം പേരാകും പരിപാടിയില്‍ പങ്കെടുക്കുക.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.
കേരളത്തിന്റെ ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ തൃശൂരിലുണ്ട്.

നെടുമ്പാശ്ശേരിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശോഭാസിറ്റി ഹെലിപ്പാഡില്‍ ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുക. രണ്ടിന് ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നേതൃയോഗത്തില്‍ പങ്കെടുക്കും. വൈകീട്ടത്തെ പൊതുയോഗത്തിനുശേഷം റോഡ്മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *