തൃശൂര്‍: തൃശൂര്‍ പുരം കുടമാറ്റത്തില്‍ രാമച്ചത്തിന്റെ സുഗന്ധത്തില്‍ തയ്യാറാക്കിയ ഗണപതിയും, അറുമുഖനും, കൈലാസനാഥനും പുതുമയായി. പുതുവര്‍ണങ്ങളിലും രൂപങ്ങളിലും കുടകള്‍ മാറ്റാന്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചതോടെ കുടമാറ്റം ആനന്ദക്കാഴ്ചയായി. എങ്കിലും മെസ്സിയായിരുന്നു കുടമാറ്റത്തില്‍ തിളങ്ങിയത്.
കുടമാറ്റത്തിനിടെ തിരുവമ്പാടി വിഭാഗം അപ്രതീക്ഷിതമായി ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ രൂപം ഉയര്‍ത്തിയതോടെ ആള്‍ക്കടല്‍ ആര്‍ത്തിരമ്പി. നിരവിധി വര്‍ണാലങ്കാരങ്ങളും ദേവരൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. 15 കൊമ്പന്‍മാര്‍ ഇരുവശവും അണിനിരന്നു