Newsskerala

വ്യായാമത്തിനിടെ ട്രെഡ്മില്ലിൽ നിന്ന് പുറകിലേക്ക് വീണു; മാളയിൽ യുവ എൻജിനീയർക്ക് ദാരുണാന്ത്യം

തൃശൂർ: ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ മരണപ്പെട്ടു. മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ട്രെഡ്മില്ലിൽ സുരക്ഷിതമായി പിടിക്കാതെ അമിത വേഗതയിൽ യന്ത്രം ചലിപ്പിച്ച് കൃത്യമായ വേ ഗതയിൽ നടക്കാനോ ഓടുവാനോ സാധിക്കാതെ വ്യായാമം ചെയ്യുന്നവർ വീഴുന്നത് സാധാരണമാണ്. സുരക്ഷിതമായി ട്രെഡ്മില്ലിൽ പിടിച്ച് ഘട്ടംഘട്ടമായി വേഗം കൂട്ടി വ്യായാമം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി. എന്നാൽ അവിചാരിതമായി പിറകിലോട്ട് വീണപ്പോൾ തല അടിച്ചു വീണതാണ് യുവ എൻജിനീയറുടെ മരണത്തിലേക്ക് നയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *