WATCH VIDEO HERE
തൃശ്ശൂര്‍: ഉത്സവങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തൃശ്ശിവപേരൂര്‍ കര്‍ണര്‍ ചരിഞ്ഞു. 45 വയസ്സായിരുന്നു. ആമ്പല്ലൂര്‍ വട്ടണാത്രയിലെ കെട്ടുതറിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഈ വര്‍ഷം ചരിയുന്ന 17-ാമത്തെ കൊമ്പനാണ് കര്ണന്. ഇതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണം 432 ആയി ചുരുങ്ങി.