മറ്റു ചില കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല
തൃശൂര്‍: മദ്രസയില്‍ മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. അന്തിക്കാട് പള്ളിയിലെ മുന്‍ ഇമാം ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫിയാണ് പിടിയിലായത്. പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സംഭവം പുറത്തറിഞ്ഞതോടെ മദ്രസ അധ്യാപകന് ഒളിവിലായിരുന്നു.
പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ഏപ്രില്‍ 12നാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയത്. താമസസ്ഥലത്ത് വെച്ചായിരുന്നു പീഡനം. മെയ് രണ്ടിനായിരുന്നു അന്തിക്കാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പോലീസ് കേസെടുത്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി പറയുന്നു.
മറ്റു ചില കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
പീഡന വിവരം നിയമപാലകരെ അറിയിക്കാതെ നിരുത്തരവാദപരമായ സമീപനം കൈക്കൊണ്ട പള്ളി കമ്മറ്റിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികള്‍ ചേര്‍ന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.