തൃശ്ശൂര്‍: നാട്ടാനകളില്‍ ഏറ്റവും പ്രായം ചെന്ന കൊമ്പനായ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ വടക്കുന്നാഥന് ചന്ദ്രശേഖരന് ചരിഞ്ഞു. എണ്‍പത് വയസ്സുള്ള ചന്ദ്രശേഖരന് ഏതാനും ദിവസമായി വടക്കുന്നാഥക്ഷേത്രമൈതാനത്തെ കൊക്കര്‍ണി പറമ്പില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ചരിഞ്ഞത്.
മൂന്ന് പതിറ്റാണ്ട് മുന്‍പാണ് വടക്കുന്നാഥന് ചന്ദ്രശേഖരനെ വടക്കുന്നാഥക്ഷേത്രത്തില്‍ നടയിരുത്തിയത്. ഭണ്ഡാരങ്ങളില് നിന്ന് കിട്ടിയ തുക നല്‍കിയാണ് വടക്കുന്നാഥന് ചന്ദ്രശേഖരനെ കൊച്ചിന് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. തലയെടുപ്പുള്ള കൊമ്പനായ വടക്കുന്നാഥന് ചന്ദ്രശേഖരനെ തൃശൂര്‍ പൂരം അടക്കമുള്ള പ്രധാന ഉത്സവങ്ങളിലടക്കം എഴുന്നള്ളിച്ചിരുന്നു.