WATCH VIDEO HERE
വനിതാസംരംഭകരുടെ ഓണാഘോഷച്ചടങ്ങില്‍ സിനിമാതാരം ലിയോണ ലിഷോയ്
തൃശൂര്‍: വനിതാസംരംഭകരുടെ സംഘടനയായ വുമണന്‍ എന്റര്‍പ്രൈനര്‍
നെറ്റ്‌വര്‍ക്കിന്റെ (WEN) ഒന്നാം വാര്‍ഷികാഘോഷവും, ഓണാഘോഷ പരിപാടിയും തൃശൂര്‍ ജോയ്‌സ് പാലസില്‍ നടന്നു. വനിതാസംരംഭകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളായാണ് ‘വെന്‍’ നിലവില്‍ വന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഇപ്പോള്‍ സംഘടന പ്രവര്‍ത്തിച്ചുവരുന്നു.
സംഘടനയുടെ സ്ഥാപക പ്രസിഡണ്ടായ ഷീല കൊച്ചൗസേപ്പ് ചടങ്ങില്‍ സംസാരിച്ചു. മോഡലും, സിനിമാ താരവും സംരംഭകയുമായ ലിയോണ ലിഷോയ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ‘വെന്‍’ തൃശൂര്‍ സെക്രട്ടറി ആന്‍ ട്വിങ്കിള്‍, പ്രസിഡണ്ട് മഞ്ജു തോമസ്, സ്ഥാപക സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായ പുഷ്പി മുരിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.