തൃശൂർ: പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് ട്രാക്കില്‍ നിന്ന് തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍. പുരം സ്വദേശിനി തൊറാപ്പടി വീട്ടില്‍ ദേവികൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരം റോഡിലെ വെള്ളക്കെട്ട് മൂലമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ പോയത്. നടക്കുന്നതിനിടെയില്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് പരിക്കേറ്റത്.