നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ ഇന്ന് 41 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ജില്ലയിൽ ഇന്നലത്തേതടക്കം ഇതുവരെ 44 പേരാണ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചത്. ചേലക്കര മണ്ഡലത്തിൽ എൽ .ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദിപ് രണ്ട് സെറ്റ്, ബി.ജെ.പി സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. കുന്നംകുളം മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥി എ.സി മൊയ്തീൻ രണ്ട് സെറ്റ്, സി.പി.ഐ സ്ഥാനാർഥി എം.എൻ സത്യൻ ഒരു സെറ്റ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഗുരുവായൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. കെ അക്ബർ മൂന്ന് സെറ്റ്, യുഡിഎഫ് സ്ഥാനാർത്ഥി സി. എച്ച് റഷിദ് ഒരു സെറ്റ്, എ.എ.പി സ്ഥാനാർത്ഥി പോളി ഫ്രാൻസിസ് രണ്ട് സെറ്റ് , സ്വതന്ത്ര സ്ഥാനർത്ഥി ഉണ്ണികൃഷ്ണൻ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണലൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി അനീഷ് കുമാർ ഒരു സെറ്റ്, സി.പി.ഐ.എം സ്ഥാനാർത്ഥി രവിന്ദ്രനാഥ് രണ്ട് സെറ്റ് , എ.എ.പി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണൻ ഒരു സെറ്റ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ഒല്ലൂർ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥി കെ.രാജൻ രണ്ട് സെറ്റ്, സി.പി.ഐ സ്ഥാനാർത്ഥി പ്രസാദ് ഒരു സെറ്റ്, യു ഡി എഫ് സ്ഥാനാർത്ഥിയായ അഡ്വ.ഷാജി കോടങ്കണ്ടത്ത് നാല് സെറ്റ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തൃശൂർ മണ്ഡലത്തിൽ യു. ഡി.എഫ് സ്ഥാനാർത്ഥി രാജൻ ജെ പല്ലൻ (നാല് സെറ്റ്), എൽ.ഡി.എഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ (രണ്ട് സെറ്റ്), ബി.ജെ.പി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ മൂന്ന് സെറ്റ് , ബി.എസ്.പി സ്ഥാനാർത്ഥി റോസ്‌ലിൻ ചാക്കോ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർത്ഥി ജയപ്രകാശ് ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ നൽകി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സന്തോഷ് രണ്ട് സെറ്റ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ ബിന്ദു രണ്ട് സെറ്റ്, ബി. എസ്.പി സ്ഥാനാർത്ഥി തങ്കമണി ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി പ്രതിനിധി ഡോ. കെ. എം ഫ്രാൻസിസ് റോയ് ഒരു സെറ്റ്, എൽ.ഡി.ഫ് സ്ഥാനാർത്ഥി സുനിൽ കുമാർ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർത്ഥി നന്ദഗോപൻ ഒരു സെറ്റ്, ബി.എസ്.പി സ്ഥാനാർത്ഥി എ. കെ രവി ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ചാലക്കുടി നിയോജകമണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സനീഷ് കുമാർ ജോസഫ് (നാല് സെറ്റ്), ട്വന്റി20 സ്ഥാനാർത്ഥി ചാർളി പോൾ (ഒരു സെറ്റ്), ബി എസ് പി സ്ഥാനാർത്ഥിയായ അശോകൻ (ഒരു സെറ്റ് ), കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായ ബിജു (രണ്ട് സെറ്റ് ) പത്രികകൾ സമർപ്പിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. കെ രാമചന്ദ്രൻ രണ്ട് സെറ്റ് പത്രികയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബാബുരാജൻ മൂന്ന് സെറ്റ് പത്രികയും സമർപ്പിച്ചു. നാട്ടിക നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗിതഗോപി മൂന്ന് സെറ്റ്, സ്വതന്ത്ര സ്ഥാനാർത്ഥി ബി.എ ബെന്നി രണ്ട് സെറ്റ്, ബി.ജെ.പി സ്ഥാനാത്ഥി സി. സി മുകുന്ദൻ നാല് സെറ്റ് , നാമനിർദ്ദേശപത്രികയും സമർപ്പിച്ചു. കയ്പമംഗലം മണ്ഡലത്തിൽ എൽ.ഡി.എഫിലെ വത്സരാജൻ മൂന്ന് സെറ്റ്, യു.ഡി.എഫ് സ്ഥാനാർത്ഥി നാല് സെറ്റ്, എ.എ.പി സ്ഥാനാർത്ഥി ജയൻ രാമൻ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രതിനിധി സേവ്യർ ചിറ്റിലപ്പിള്ളി രണ്ട് സെറ്റ്, എ.എ.പി സ്ഥാനാർത്ഥി ജിതിൻ എം.എസ് ഒരു സെറ്റ്, പി.കെ സുബ്രഹമണ്യൻ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
തൃശൂരിൽ 41 പേർ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
















