ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരില്‍ രാജന്‍ പല്ലനും, പാലക്കാട് രമേഷ് പിഷാരടിയും, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷും സ്ഥാനാര്‍ത്ഥികള്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്‍, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, മലമ്പുഴയില്‍ എ സുരേഷ്, മാനന്തവാടിയില്‍ ഉഷാ വിജയന്‍, കോവളത്ത് എം വിന്‍സന്റ്, കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാര്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക














