Newsskerala

കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന് സീറ്റില്ല

കൊടുങ്ങല്ലൂര്‍ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എന്‍ഡിഎയില്‍ തര്‍ക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികള്‍ രംഗത്തെത്തിയത്. തര്‍ക്കം വന്നതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകള്‍ പ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു

Leave a Comment

Your email address will not be published. Required fields are marked *