കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം.സംസ്ഥാന ഹൈവേയില്‍ കുറുവങ്ങാട് ഇലട്രിക് സ്കൂട്ടര്‍ ആദ്യം പോസ്റ്റില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. തുടര്‍ന്നു മതിലിലിടിച്ചാണ് മൂന്നു യുവാക്കള്‍ തത്ക്ഷണം മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം മൂന്നു പേരും മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ്. അപകടം നടന്ന ഉടന്‍തന്നെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂട്ടര്‍ പോസ്റ്റിലിടിച്ചു; മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം














