Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മാർ ജോസഫ് പൗവത്തിൽ,92, കാലം ചെയ്തു

കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത് …..READ MORE….

കൊച്ചി: സിറോ മലബാർ സഭയിലെ അധികായനായിരുന്നു ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ ,92, വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു. സഭയുടെ ശക്തമായ ശബ്ദമായിരുന്ന അദ്ദേഹം സ്വാശ്രയ വിഷയത്തിൽ കണിശമായ നിലപാടുകളുടെത്തു. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 50 ശതമാനം സിറ്റുകൾ സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം വേണമെന്ന് വ്യവസ്ഥയ്ക്കെതിരെ നിയമ പോരാട്ടം നടത്തി. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.

മറ്റു സമുദായ നേതാക്കളുമായി നല്ല വ്യക്തി ബന്ധങ്ങൾ അദ്ദേഹം വച്ചു പുലർത്തിയിരുന്നു. 21 വർഷക്കാലം ചങ്ങനാശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി പ്രവർത്തിച്ചു. കെ.സി.ബി. സിയുടെയും അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചുട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി വലിയ പള്ളിയിൽ വച്ച് നടക്കും.

മന്ത്രി റോഷി അഗസ്റ്റിന്റെ അനുശോചന കുറിപ്പ് :

ദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു പവ്വത്തിൽ പിതാവ്. കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. ആനുകാലിക സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിൻറെ ഭാഗത്തുനിന്നുണ്ടായി.

പിതാവിന്റെ വ്യക്തിപരമായ സ്‌നേഹം അനുഭവിച്ചറിയാനുള്ള ഭാഗ്യം ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. പിതാവിന്റെ വിയോഗം സഭയ്ക്ക് മാത്രമല്ല സമൂഹത്തിനു ഒന്നടങ്കം തീരാ നഷ്ടമാണ്. ആ വേദനയിൽ ഞാനും പങ്കു കൊള്ളുന്നു.
റോഷി അഗസ്റ്റിൻ

കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. എല്ലാ സന്ദർഭത്തിലും കേരള സമൂഹം ഒന്നടങ്കം ചങ്ങനാശ്ശേരി പിതാവിൻറെ വാക്കുകൾക്ക് കാതോർത്തിരുന്നു. അഭിവന്ദ്യ ക്രിസോസ്റ്റേം വലിയ മെത്രാപ്പോലീത്താ പവ്വത്തില്‍ പിതാവിനെക്കുറിച്ച് പറഞ്ഞത് ‘പറയേണ്ടത് പറയും; പറയേണ്ടതുമാത്രം പറയും’ എന്നാണ്. കഴിഞ്ഞ ഒന്പത് പതിറ്റാണ്ടിന്റെ ജീവിത കാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്ക് പിന്‍വലിക്കേണ്ടി വിന്നിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *