ഒരു ദിവസം 1,200 രൂപ കൂടിയതും സർവ്വകാല റെക്കോർഡാണ് …. READ MORE….
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവിലയുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,200 രൂപ വര്‍ധിച്ചു. ഇതോടെ വിപണി വില 44,000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയാണ്.
ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1,800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയര്‍ന്നു. വിപണിയിലെ വില 5,530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4,600 രൂപയാണ്. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വര്‍ധന.
യു.എസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,988 ഡോളറിലാണ് വ്യാപാരം നടന്നത്. വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നല്‍കേണ്ടിവരിക.
2008-ലെ സാമ്പത്തികമാന്ദ്യം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാക്കിയിരുന്നു. ട്രോയ് ഔണ്‍സിന് 700 ഡോളര്‍ ഉണ്ടായിരുന്ന സ്വര്‍ണവില 2011-ല്‍ 1,900 ഡോളറിലേക്കാണ് കുതിച്ചത്. 2011-ല്‍ സ്വര്‍ണവില ഗ്രാമിന് 3,030 രൂപയും പവന്‍ വില 24,240 രൂപയുമായി ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 74 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.