സതീഷ് ബിനാമി മാത്രം, പണം എ.സി.മോയ്തീന്‍, എം.കെ.കണ്ണന്‍, ബിന്നി ഇമ്മട്ടി, കെ.ആര്‍.അരവിന്ദാക്ഷന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, മധു അമ്പലപുരം എന്നിവരുടേത്, ജിജോറിന്റെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും കുന്നംകുളം എം.എല്‍.എയുമായ എ.സി മൊയ്തീന്‍, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍ എന്നിവരെ പ്രതിക്കൂട്ടിലാക്കി ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി വെളപ്പായ സ്വദേശി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയില്‍ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കി. സി.പി.എം നേതാവ് എം.കെ കണ്ണനെതിരെയും മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇ.ഡി പറയുന്നു.
വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടി, കെ.ആര്‍.അരവിന്ദാക്ഷന്‍, മധു അമ്പലപുരം, കോണ്‍ഗ്രസ് നേതാവ് രാജേന്ദ്രന്‍ അരങ്ങത്ത്, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍മാരായ ആന്റണി, ഫേമസ് വര്‍ഗീസ്, എന്നിവര്‍ക്കെതിരെയും മൊഴിയുണ്ട്. മൊഴിഭാഗങ്ങള്‍ കോടതിയില്‍ വായിച്ചു. മുന്‍ ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ വസ്തു തര്‍ക്കത്തില്‍ ഇടനിലക്കാരന്‍ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രന്‍ മധ്യസ്ഥനായതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. സതീഷിന്റെ ജാമ്യ ഹര്‍ജി 27ന് കോടതി പരിഗണിക്കും. സതീഷിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നയാളാണ് ജിജോര്‍.