Newsskerala

കേരളവര്‍മയിലെ എസ്.എഫ്.ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എസ്.യു. ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ കെ.എസ്.യുവിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം. എന്നാല്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു പിന്നാലെ എസ്.എഫ്.ഐ. റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്നു വോട്ടുകള്‍ക്ക് എസ്.എഫ്.ഐയുടെ അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപനം വരികയായിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ ഹൈക്കോടതിയ സമീപിച്ചത്. റീ കൗണ്ടിങ് നടത്തിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ അസാധുവാക്കിയ വോട്ടുകള്‍ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി വിജയിച്ചതെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *