Newsskerala

സര്‍ക്കാരറിയാതെ ബാര്‍ ലൈസന്‍സ്,  കമ്മീഷണര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്‌സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കര്‍ശന നടപടിയുമായി എക്‌സൈസ് മന്ത്രി. മന്ത്രി കര്‍ശന നിലപാട് എടുത്തതോടെ എക്‌സൈസ് കമ്മീഷണര്‍ പുറത്തേക്ക്. താന്‍ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയത്തെ ഒരു ബിയര്‍പാലറിനും വിദേശ മദ്യവില്‍പ്പനക്കുള്ള ലൈസന്‍സ് നല്‍കിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈന്‍ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവില്‍പനാനുമതി നല്‍കാമെന്നാണ് നിലവിലെ ചട്ടം. സര്‍ക്കാരിനെ മറച്ചുവച്ച് ലൈസന്‍സ് അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് മന്ത്രി എം ലിജു. മുഖ്യമന്ത്രിയെയുംചീഫ് സെക്രട്ടറിയെയും കാര്യങ്ങള്‍ ധരിപ്പിക്കും. ജൂണ്‍ മാസത്തില്‍ നല്‍കിയ ബാര്‍ അപേക്ഷയില്‍ കമ്മീഷണര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് എല്ലാം നിയമ പ്രകാരമെന്നാണ് കമ്മീഷണര്‍ വിശദമാക്കിയത്.
ഓഗസ്റ്റില്‍ വന്ന അപേക്ഷ സര്‍ക്കാരിന്ന് കൈമാറി. അതില്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ഫയല്‍ നീക്കിയെന്നാണ് കമ്മീഷണര്‍ക്കെതിരെയുയരുന്ന ആക്ഷേപം. ലൈസന്‍സ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പികെ സതീഷ്, ഷിബു പിഎല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *