കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച പോയത് ഇളം മഞ്ഞ ചുരിദാറിട്ട സ്ത്രീ . വെള്ള ഷോൾ തട്ടമായി ധരിച്ചിരുന്നു. അവർ മാസ്ക്ക് വച്ചിരുന്നതായും ദൃക്സാക്ഷികൾ
കുട്ടിയെ ഉപേക്ഷിച്ചത് മാസ്ക് അണിയിച്ച ശേഷം
അഭിഗേൽ സാറയെ കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചു
ക്ഷീണിതയെങ്കിലും കുട്ടി സുരക്ഷിത
ആശ്രാമം മൈതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബിഗേലിനെ തിരിച്ചറിഞ്ഞ നാട്ടുകാർ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയശേഷം പോലീസിനെ അറിയിച്ചു
കുട്ടിയെ എ.ആർ ക്യാമ്പിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ്
അബിഗേലിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ല
രക്ഷപെട്ട തട്ടിക്കൊണ്ടുപോയ സംഘത്തിനായി പോലീസ് തിരച്ചിൽ തുടരുന്നു
അബിഗേലിനെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്ക് കൈമാറും
അനുജത്തിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് കുട്ടിയെ അപകരിച്ച സംഘത്തെ പറ്റി കൃത്യമായ വിവരം നൽകിയ സഹോദരൻ ജോനാഥന് അഭിനന്ദനങ്ങൾ പ്രവാഹം
മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതും നാടടച്ചുള്ള പോലീസുകാരുടെയും നാട്ടുകാരുടെയും പരിശോധനയും കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ സംഘാംഗങ്ങളെ നിർബന്ധിതരാക്കി
തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തി
അബിഗേൽ വീഡിയോ കോളിലൂടെ അമ്മയുമായി സംസാരിച്ചു