Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പൂരം എക്‌സിബിഷന്റെ തറവാടക കൂട്ടിയത് പിന്‍വലിക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഇടപെടണം

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക കൂട്ടിയത് പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ടി.എന്‍.പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരം സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൂരം എക്‌സിബിഷനുള്ള തറവാടക കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സമീപനം മാറണം. ദേവസ്വം ബോര്‍ഡിന് എന്തിനാണ് പിടിവാശിയെന്നും അദ്ദേഹം ചോദിച്ചു. തേക്കിന്‍കാട് മൈതാനം പൂരം എക്‌സിബിഷന്‍ നടത്താന്‍ സൗജന്യമായി നല്‍കണം.
പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ അനിശ്ചിതത്വത്തിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതില്‍ സന്തോഷമുണ്ട്. സദസ്സ് കേരളത്തിനൊരു ഗുണവും ഉണ്ടായില്ല. ഇതൊരു രാഷ്ട്രീയ വ്യായാമമാണ്

നാടുനീളെ ഡി.വൈ.എഫ്.ക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതക്കുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്.  ‘അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രോത്സാഹനം നല്‍കുന്നു’. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *