തൃശൂര്‍: നഗരത്തിലെ തിരക്കേറിയ കൊക്കാലെ ദിവാന്‍ജി മൂലയില്‍ അഗ്നിബാധ. ആക്രിക്കടയിലായിരുന്നു തീപ്പിടിത്തം. കൂട്ടിയിട്ട സാധനങ്ങളിലാണ് തീപടര്‍ന്നത്. ഒരു പെട്ടി ഓട്ടോ പൂര്‍ണമായും, ഒരെണ്ണം ഭാഗികമായും കത്തി നശിച്ചു. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ കുതിച്ചെത്തി തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. പാസ്പോര്‍ട്ട് ഓഫീസിന് സമീപത്താണ് ആക്രിക്കട.