Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മസാല ബോണ്ട് കേസില്‍ മറുപടിയുമായിഡോ.തോമസ് ഐസക്ക്, ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഇ.ഡി രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം

കൊച്ചിi: കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഇ.ഡിക്ക് നല്‍കിയ മറുപടിയിലാണ് ഡോ.ഐസക്ക് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായി തനിക്കോ, മുഖ്യമന്ത്രിക്കോ തീരുമാനം എടുക്കാനാവില്ല. 

എല്ലാ രേഖകളും കിഫ്ബി കൊടുത്തിട്ടുണ്ട്. കിഫ്ബി കേസിന് പോയിട്ടു

ണ്ട്.  തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തളര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്താണ് നിയമലംഘനമെന്ന് ഇ.ഡി.പറയണം. ഇ.ഡിയുടെ കളി തന്നോട് വേണ്ട. ഇ.ഡിയുടെ രാഷ്ട്രീയവേട്ടയാണിത്.  

തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണെന്നും ഐസക്ക് മറുപടിയില്‍ പറയുന്നു.  കേസില്‍ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചു. ഏഴ് പേജുള്ള മറുപടിയാണ് ഇ.ഡിക്ക് നല്‍കിയത്. 

തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളത്. ധനമന്ത്രി എന്ന നിലയില്‍ അക്കാര്യങ്ങള്‍ ചെയ്തു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോര്‍ഡാണെന്നും ഇ.ഡിയ്ക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇ.ഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. ലണ്ടന്‍ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇ.ഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *