Newsskerala

ഉപഭോക്താക്കള്‍ സഹകരിച്ചേ മതിയാകൂ; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വര്‍ദ്ധനവ് ഒഴിവാക്കാന്‍ ശ്രമിക്കും. കെ.എസ്.ഇ.ബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി പറഞ്ഞു.

മറ്റ് നിവൃത്തിയില്ലാതെയാണ് നിര്‍ക്ക് വര്‍ധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയെ കൂടി ചേര്‍ത്തായിരിക്കും കുറുവാ സംഘമെന്ന് വിളിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ധന ഒഴിവാക്കും. ഹൈഡല്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കുന്നതോടെ നിരക്ക് വര്‍ധന വേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *