കൊച്ചി: തിരക്കേറിയ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് ബസ് റോഡില്‍ നിര്‍ത്തി ഡ്രൈവര്‍ പോയത്. കളമശ്ശേരി തേവര റൂട്ടില്‍ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയുള്ള ഡ്രൈവര്‍ ഇറങ്ങിപ്പോയത്. റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.











