Newsskerala

ബോബിക്ക് ജാമ്യം അനുവദിക്കാം: ജാമ്യ ഉത്തരവ് ഹൈക്കോടതി 3.30ന് പുറപ്പെടുവിക്കും

കൊച്ചി:  നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യാവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ബോബിക്ക് ജാമ്യം നല്‍കാമെന്നും ഉത്തരവ് 3.30ന് പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂറിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.  കസ്റ്റഡി ഇനിയും ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.

പ്രതിയുടെ പരാമര്‍ശങ്ങളില്‍ ദ്വയാര്‍ത്ഥം  ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍, മെറിറ്റില്‍ കേസ് വാദിച്ചാല്‍ അംഗീക്കരിക്കാന്‍ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്ന് കോടതി ചോദിച്ചു.

പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാര്‍ഥം എല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു. നടിയുടെ പക്വതയും, ഡീസന്‍സിയും ദൃശ്യത്തില്‍ പ്രകടമാണെന്നും കോടതി പറഞ്ഞു. അവര്‍ അപ്പോള്‍ പ്രതികരിക്കാത്തത് അതുകൊണ്ടാണ്. എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *