Newsskerala

അഡീഷണല്‍ ജഡ്ജിയുടെ വീട്ടില്‍ പരിശോധന, ആഡംബര ബൈക്കും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ ഫ്ളാറ്റിലെ പരിശോധനയില്‍ ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. ഇന്നലെ രാത്രി തുടങ്ങിയ പരിശോധന 7  മണിക്കൂര്‍ നീണ്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്. ജഡ്ജിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.

ഇന്നലെ രാത്രി 10.30ഓടെ ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്. ആറര മണിക്കൂറോളമാണ് പരിശോധന നീണ്ടത്. കേസിലെ പ്രതിയായ 17 വയസുകാരന്റെ പിതാവായ ജഡ്ജി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു. 17 വയസുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനൊപ്പം കുടുംബവും ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കുടുംബം വ്യക്തമാക്കി. അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് കൃത്യമായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൊളീജിയം ഉള്‍പ്പെടെയുള്ളവ ചേര്‍ന്നെന്നാണ് മനസിലാക്കുന്നത്. ബാക്കിയെല്ലാം ഹൈക്കോടതിയുടെ കൈയിലാണെന്നും കുടുംബം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിലും കുടുംബം ഇന്നലെ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *