എടത്തിരുത്തി: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, തൃശ്ശൂർ ഫീൽഡ് ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിന്റെ ഭാഗമായി ചെന്ത്രാപ്പിന്നി-പെരുമ്പടപ്പ ഗവ. എൽ.പി. സ്കൂളിൽ ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെയും ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.പരിപാടിയുടെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ് നിർവഹിച്ചു. വാർഡ് മെമ്പർ ഗീത മോഹൻദാസ് അധ്യക്ഷയായി.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എഫ്. പി. എ. ശ്രീ.അംജിത്ത് ഷേർ ആമുഖ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ്.സി, പബ്ലിക്ക് ഹെൽത്ത് നെഴ്സ് ഷെഹ് ന യൂസഫ് ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് മഞ്ജുള മനോഹരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എം.ലിനി, ആനന്ദ് .കെ .എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ശുചിത്വം സേവനമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ വ്യക്തിശുചിത്വം, പരിസര ശുചിത്വം, പൊതുസ്ഥലങ്ങളുടെ സംരക്ഷണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി, വിദ്യാലയവും പരിസരവും, റോഡിൻ്റെ വശങ്ങളും പുല്ല് വെട്ടി വൃത്തിയാക്കി
സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ: ശുചിത്വ സന്ദേശവുമായി ചെന്ത്രാപ്പിന്നി-പെരുമ്പടപ്പ ഗവ. എൽ.പി. സ്കൂളിൽ ബോധവത്കരണ പരിപാടി






