കൊച്ചി: ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ എഫ്ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒയും എസ്ഐയും ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാം കുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. എഡിജിപി പി വിജയന്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.






